Thursday 15 October 2015

ലോക കൈകഴുകൽ ദിനം - ഒക്ടോബർ 15

ലോക കൈകഴുകൽ ദിനാചരണം 



കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 - നു ആചരിക്കുന്ന ദിനമാണു് ലോക കൈകഴുകൽ ദിനം. ഈ  വര്ഷവും പ്രധാനധ്യാപിക ഏലിയാമ്മ ടീച്ചറുടെ നേതൃത്വത്തിൽ നമ്മുടെ  സ്കൂളിൽ ലോക  കൈകഴുകൽ ദിനാചരണം നടന്നു. "കൈ പതച്ച് രോഗങ്ങളെ തോൽപ്പിക്കുക "" എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.
       വയറിളക്കം, ന്യൂമോണിയ എന്നിവയാണ് ശിശു മരണങ്ങൾക്കുള്ള പ്രധാന കാരണം. ഈ രോഗങ്ങൾ മൂലം പ്രതിവർഷം മൂന്നര മില്യൺ ശിശു മരണങ്ങൾ ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനു മുൻപും ,കക്കൂസിൽ പോയതിനു ശേഷവും, വെള്ളവും സോപ്പും ഉപയോഗിച്ച് നല്ലപോലെ കൈ കഴുകുന്ന ശീലം കൊണ്ട് മാത്രം, പ്രതിരോധ കുത്തി വെയ്പ്പ് കൊണ്ടും മറ്റു വൈദ്യ ഇടപെടലും കൊണ്ട് രക്ഷിക്കുന്നതിലും കൂടുതൽ കുട്ടികളെ രക്ഷപ്പെടുത്താം. അതോടൊപ്പം 50 % ശിശുമരണങ്ങളും ഇല്ലാതാക്കാം എന്നാണു ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.

പ്രധാന ആരോഗ്യ വിദ്യാഭ്യാസ സന്ദേശങ്ങൾ

വൃത്തി ഉള്ള കൈകൾ ജീവൻ രക്ഷിക്കുന്നു
ഭക്ഷണ പാനീയങ്ങളിൽ തൊടുന്നതിനു മുൻപും കക്കൂസിൽ പോയശേഷവും കൈകൾ കഴുകിയിരിക്കണം
കൈ ശുചി ആയി കഴുകേണ്ടതെങ്ങനെ ? കൈ നല്ലത് പോലെ നനച്ചതിനു ശേഷം സോപ്പ് പത കൊണ്ട് 20 സെക്കന്ടെങ്കിലും പതപ്പിക്കുക. അതിനു ശേഷം ഒഴുക്ക് വെള്ളത്തിൽ കൈ കഴുകുക.

കൈകഴുകൽ ദിനാചരണത്തിന്റെ ഭാഗമായി എടുത്ത ചിത്രങ്ങൾ താഴെ കാണാവുന്നതാണ്.







No comments:

Post a Comment