Friday 4 December 2015

വായനാവസന്തം

വായനാവസന്തം - കൈയ്യെഴുത്ത് മാസിക  പ്രകാശനം 


വായനവസന്തം പരുപാടിയുടെ ഭാഗമായി കുട്ടികൾ തയ്യാറാക്കിയ കൈയ്യെഴുത്ത്  മാഗസിനുകൾ പ്രകാശിപ്പിക്കുന്നു. 









Thursday 3 December 2015

Wednesday 28 October 2015

ജൈവകൃഷി ഉദ്ഘാടനം

ജൈവകൃഷി ജീവാമൃതം


ഈ വർഷത്തെ ജൈവകൃഷി പദ്ധതിയുടെ ഉദ്ഘാടനം കൃഷി ഓഫീസർ ശ്രീമതി അനില, ഗ്രോ ബാഗുകളിൽ തൈകൾ നട്ട് നിർവഹിക്കുന്നു. തുടർന്ന് ജൈവ കൃഷിയുടെ ആവശ്യകതയെ പറ്റിയുളള ക്ലാസും നടന്നു.





ഡിഫ്ത്തിരിയ ക്ലാസ്സ്‌

ഡിഫ്ത്തിരിയ(വില്ലൻ ചുമ) ബോധവൽകരണക്ലാസ്സ്‌

ഡിഫ്ത്തിരിയ രോഗത്തിനെതിരെ എടുക്കേണ്ട മുന്കരുതലുകളേയും കുത്തിവെപ്പിനെയും പറ്റി ഹെൽത്ത്‌ ഇന്സ്പെക്ടരുടെയും നേഴ്സിന്റെയും നേതൃത്വത്തിൽ നടന്ന ക്ലാസ്സ്‌. 




Thursday 15 October 2015

ലോക കൈകഴുകൽ ദിനം - ഒക്ടോബർ 15

ലോക കൈകഴുകൽ ദിനാചരണം 



കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 - നു ആചരിക്കുന്ന ദിനമാണു് ലോക കൈകഴുകൽ ദിനം. ഈ  വര്ഷവും പ്രധാനധ്യാപിക ഏലിയാമ്മ ടീച്ചറുടെ നേതൃത്വത്തിൽ നമ്മുടെ  സ്കൂളിൽ ലോക  കൈകഴുകൽ ദിനാചരണം നടന്നു. "കൈ പതച്ച് രോഗങ്ങളെ തോൽപ്പിക്കുക "" എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.
       വയറിളക്കം, ന്യൂമോണിയ എന്നിവയാണ് ശിശു മരണങ്ങൾക്കുള്ള പ്രധാന കാരണം. ഈ രോഗങ്ങൾ മൂലം പ്രതിവർഷം മൂന്നര മില്യൺ ശിശു മരണങ്ങൾ ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനു മുൻപും ,കക്കൂസിൽ പോയതിനു ശേഷവും, വെള്ളവും സോപ്പും ഉപയോഗിച്ച് നല്ലപോലെ കൈ കഴുകുന്ന ശീലം കൊണ്ട് മാത്രം, പ്രതിരോധ കുത്തി വെയ്പ്പ് കൊണ്ടും മറ്റു വൈദ്യ ഇടപെടലും കൊണ്ട് രക്ഷിക്കുന്നതിലും കൂടുതൽ കുട്ടികളെ രക്ഷപ്പെടുത്താം. അതോടൊപ്പം 50 % ശിശുമരണങ്ങളും ഇല്ലാതാക്കാം എന്നാണു ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.

പ്രധാന ആരോഗ്യ വിദ്യാഭ്യാസ സന്ദേശങ്ങൾ

വൃത്തി ഉള്ള കൈകൾ ജീവൻ രക്ഷിക്കുന്നു
ഭക്ഷണ പാനീയങ്ങളിൽ തൊടുന്നതിനു മുൻപും കക്കൂസിൽ പോയശേഷവും കൈകൾ കഴുകിയിരിക്കണം
കൈ ശുചി ആയി കഴുകേണ്ടതെങ്ങനെ ? കൈ നല്ലത് പോലെ നനച്ചതിനു ശേഷം സോപ്പ് പത കൊണ്ട് 20 സെക്കന്ടെങ്കിലും പതപ്പിക്കുക. അതിനു ശേഷം ഒഴുക്ക് വെള്ളത്തിൽ കൈ കഴുകുക.

കൈകഴുകൽ ദിനാചരണത്തിന്റെ ഭാഗമായി എടുത്ത ചിത്രങ്ങൾ താഴെ കാണാവുന്നതാണ്.







സുരക്ഷിത ഇന്റർനെറ്റ്‌ ഉപയോഗം

ഇൻ്റർനെറ്റ് സുരക്ഷാ പ്രതിജ്ഞ



സുരക്ഷിതമായ ഇന്റർനെറ്റ്‌ ഉപയോഗം സംബന്ധിച്ച അവബോധം വിദ്യാർഥികളിൽ വളര്തുന്നതിന് സംവിധാനങ്ങളും നിർദേശങ്ങളും നല്കേണ്ടതുണ്ട്.  അതിന്റെ ഭാഗമായി, നമ്മുടെ അഭിമാനമായ ഡോ. എ.പി.ജെ. അബ്ദുൾ കലാമിനോടുള്ള ആദരസൂചകമായി അദ്ദേഹത്തിൻ്റെ ജന്മദിനമായ ഒക്ടോബർ 15-ന്‌  നമ്മുടെ സ്കൂളിൽ "ഇൻ്റർനെറ്റ് സുരക്ഷാ പ്രതിജ്ഞ" എല്ലാ വിദ്യാർത്ഥികളും ഏറ്റു ചൊല്ലുക ഉണ്ടായി.




പ്രതിജ്ഞയും ചിത്രങ്ങളും ചുവടെ ചേർക്കുന്നു.




Thursday 1 October 2015

ലോക വയോജന ദിനം -ഒക്ടോബർ 1

വയോജനങ്ങൾ നാടിന്നഭിമാനം....



    

ഈ വർഷത്തെ വയോജന ദിനം നമ്മുടെ സ്കൂളിൽ ഒക്ടോബർ 1 ന് ആചരിച്ചു. വീട്ടിലെ മുതിർന്ന അംഗങ്ങളെ ബഹുമാനിക്കണ്ട തിന്റെയും സ്നേഹിക്കേണ്ടതിന്റെയും ആവശ്യകതയെ പറ്റി  വിദ്യാർഥികളെയും രക്ഷിതാക്കളേയും ബോധാവാന്മരക്കുനതിനാണ് ഈ  ദിനം ആചരിക്കുന്നത്. പരുപാടിയിൽ പങ്കെടുത്തവർക്ക് ശ്രിമതി റസിയ ടീച്ചറും പ്രധാനധ്യാപിക ഏലിയാമ്മ ടീച്ചറും ചേർന്ന് പ്രതിന്ജ്ഞ ചൊല്ലിക്കൊടുത്തു.
വയോജന ദിനാചരണത്തിന്റെ ഭാഗമായി എടുത്ത ചിത്രങ്ങൾ താഴെ കാണാവുന്നതാണ്.